മുഹമ്മദ്‌ നബിയുടെ കാര്‍ട്ടൂണുമായി ഫ്രഞ്ച്‌ വീക്കിലി


പാരിസ്‌• ഇസ്‌ലാം വിരുദ്ധ സിനിമയെക്കുറിച്ചുള്ള വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ മുഹമ്മദ്‌ നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച്‌ ഫ്രഞ്ച്‌ വീക്കിലിയും അടുത്ത വിവാദത്തിന്‌ തിരികൊളുത്തി. ഫ്രാന്‍സിലെ ചാര്‍ലി ഹെബ്‌ഡൊ എന്ന വീക്കിലിയാണ്‌ നബിയുടെ കാര്‍ട്ടുണ്‍ പ്രസിദ്ധീകരിച്ചത്‌. പ്രതിഷേധം ഇരമ്പിയതിനെത്തുടര്‍ന്ന്‌ വീക്കിലിയുടെ ഓഫിസിനു കനത്ത കാവല്‍ ഏര്‍പ്പെടുത്തി. വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്‌ പ്രകോപനപരമാണെന്ന്‌ ഫ്രാന്‍സിന്റെ വിദേശകാര്യമന്ത്രി ലോറന്റ്‌ ഫാബിയസ്‌ അഭിപ്രായപ്പെട്ടു. മുസ്‌ലിം രാജ്യങ്ങളിലെ ഫ്രഞ്ച്‌ എംബസികള്‍ക്കു സുരക്ഷ ഏര്‍പ്പെടുത്തിയതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ നവംബറില്‍ നബിയെക്കുറിച്ചുള്ള കാരിക്കേച്ചര്‍ പ്രസിദ്ധീകരിച്ചതിന്‌ ഇതേ വീക്കിലിയുടെ ഓഫിസ്‌ ബോംബ്‌ സ്‌ഫോടനത്തില്‍ തകര്‍ത്തിരുന്നു.
 

ഡീസല്‍ വില കുറയ്ക്കില്ല; എല്‍പിജി സിലിണ്ടര്‍ ഒന്‍പതാ ക്കും..



ന്യൂഡല്‍ഹി• യുപിഎ സര്‍ക്കാരിനെതിരെ മമതാ ബാനര്‍ജി ഉയര്‍ത്തിയ ഭീഷണിയുടെ വെളിച്ചത്തില്‍ കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട്‌ ചുവടുവച്ച്‌ തുടങ്ങി. സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറില്‍ നിന്ന്‌ ഒന്‍പതാക്കണമെന്ന്‌ കോണ്‍ഗ്രസ്‌ ഭരിക്കുന്ന സംസ്‌ഥാനങ്ങളോട്‌ ആവശ്യപ്പെടാന്‍ ഇന്നു ചേര്‍ന്ന കോണ്‍ഗ്രസ്‌ കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു.

മമതാ ബാനര്‍ജി ഉയര്‍ത്തിയ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്ന്‌ കോണ്‍ഗ്രസ്‌ വക്‌താവ്‌ ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞു. ഡീസല്‍ വിലവര്‍ധന കുറയ്ക്കില്ല. ഈ നിര്‍ദേശപ്രകാരം മൂന്നു സിലിണ്ടറുകള്‍ക്കുള്ള സബ്‌സിഡി സംസ്‌ഥാന സര്‍ക്കാരുകള്‍ വഹിക്കേണ്ടിവരും.

അതേസമയം സാമ്പത്തിക പരിഷ്‌ക്കരണ തീരുമാനങ്ങളില്‍ പിന്നോട്ടില്ലെന്ന്‌ ധനമന്ത്രി പി. ചിദംബരം അറിയിച്ചു. മമത ബാനര്‍ജിയുമായി സംസാരിക്കാന്‍ ശ്രമിച്ചുവെന്നും അവര്‍ പ്രതികരിച്ചില്ലെന്നും പി.ചിദംബരം കൂട്ടിചേചര്‍ത്തു.

നിരക്കു വര്‍ധന: ബസുടമകളുടെ ആവശ്യം അന്യായമെന്നു വാദം!!!


കൊച്ചി • ഡീസല്‍ വിലവര്‍ധനയുടെ പേരില്‍ ബസ്‌ ചാര്‍ജ്‌ കൂട്ടണമെന്ന ബസ്‌ ഉടമകളുടെ ആവശ്യം അനാവശ്യമാണെന്നു സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ ചൂണ്ടിക്കാട്ടി.

മിനിമം ചാര്‍ജ്‌ ഏഴു രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക്‌ 70 പൈസയാക്കുക, വിദ്യാര്‍ഥികളു ടെ കണ്‍സഷന്‍ യഥാര്‍ഥ നിരക്കിന്റെ പകുതിയാക്കുക എന്നീ ആവശ്യങ്ങളാണു ബസ്‌ ഉടമകള്‍ പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്‌.

എന്നാല്‍, 2011 ഓഗസ്‌റ്റില്‍ നടപ്പാക്കിയ  ചാര്‍ജ്‌ വര്‍ധനയിലൂടെ കിലോമീറ്ററിന്‌ അഞ്ചു രൂപയോളം അധിക ലാഭം ലഭിച്ചിരുന്നതു മറച്ചുവച്ചാണ്‌ ബസുടമകള്‍ നഷ്‌ടക്കണക്കു നിരത്തുന്നതെന്നു സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ കുറ്റപ്പെടുത്തി. ചാര്‍ജ്‌ വര്‍ധനവിനെത്തുടര്‍ന്ന്‌ ഒരു ബസിനു 1000 രൂപ മുതല്‍ 1500 രൂപയുടെ വരെ അധിക വരുമാനം ലഭിച്ചു. ഇപ്പോഴത്തെ ഡീസല്‍ വിലവര്‍ധനയുടെ പേരിലുണ്ടായ അധികച്ചെലവാകട്ടെ കിലോമീറ്ററിന്‌ ഒന്നര രൂപ മാത്രമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

    ബസ്‌ ചാര്‍ജ്‌ വര്‍ധന ഇന്നു

 മന്ത്രിതല യോഗം ചര്‍ച്ച ചെയ്യും.!

നാറ്റ്‌പാക്‌ 2011 സെപ്‌റ്റംബറില്‍ സര്‍ക്കാരിനു സമര്‍പ്പിച്ച കണക്കുകള്‍ അനുസരിച്ച്‌ ഓര്‍ഡിനറി ബസിന്‌ 28.84 രൂപയും ഫാസ്‌റ്റ്‌ പാസഞ്ചര്‍ ബസിനു 23.31 രൂപയുമാണ്‌ ഒരു കിലോമീറ്റര്‍ ഓടാനുള്ള പ്രവര്‍ത്തന ചെലവ്‌. ഫാസ്‌റ്റ്‌ പാസഞ്ചര്‍ ബസുകള്‍ ദിവസം 400– 500 കിലോമീറ്റര്‍ ഓടുമ്പോള്‍ ഓര്‍ഡിനറി ബസുകള്‍ 250–300 കിലോമീറ്റര്‍ മാത്രമാണ്‌ ഓടുന്നത്‌. ഡീസല്‍ വില വര്‍ധന മൂലം ഓര്‍ഡിനറി ബസുകള്‍ക്കു കിലോമീറ്ററിന്‌ 1.43 രൂപയും ഫാസ്‌റ്റ്‌ പാസഞ്ചര്‍ ബസുകള്‍ക്ക്‌ 1.11 രൂപയുമാണ്‌ അധികച്ചെലവു വരുന്നത്‌.

കഴിഞ്ഞ വര്‍ഷം അഞ്ചു രൂപയോളം കിലോമീറ്ററിന്‌ അധിക ലാഭം ലഭിച്ചിടത്താണ്‌ ഡീസല്‍ വില വര്‍ധന മൂലം ഒന്നര രൂപയ്ക്കു താഴെ അധികച്ചെലവു വന്നിരിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം ബസ്‌ ചാര്‍ജ്‌ വര്‍ധനയില്‍ ‘ഫിക്‌സഡ്‌ കോസ്‌റ്റ്‌ ഏര്‍പ്പെടുത്തിയതിനെതിരെ തങ്ങള്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസ്‌ തീര്‍പ്പാകും മുന്‍പു പുതിയ നിരക്കു വര്‍ധന സംബന്ധിച്ചു ചര്‍ച്ച നടത്തുന്നതു ന്യായീകരിക്കാനാവില്ലെന്നു സംഘടനാ നേതാക്കള്‍ പറഞ്ഞു.

മിനിമം ചാര്‍ജ്‌ ഏഴു രൂപയാക്കണമെന്ന ബസുടമകളുടെ ആവശ്യം അംഗീകരിച്ചാല്‍ അടുത്ത ഫെയര്‍ സ്‌റ്റേജ്‌ ഒന്‍പതു രൂപയെങ്കിലുമായി നിശ്‌ചയിക്കേണ്ടി വരും. അഞ്ചു കിലോമീറ്ററിനു ശേഷം 7.5 കിലോമീറ്ററിലാണ്‌ അടുത്ത ഫെയര്‍ സ്‌റ്റേജ്‌. ബസുടമകളുടെ ആവശ്യം അതേപടി അംഗീകരിച്ചാല്‍ ഏഴര കിലോമീറ്ററിന്‌ 9.50 രൂപ നല്‍കേണ്ടി വരും. നിലവില്‍ ഇത്‌ ആറു രൂപയാണ്‌..

ബസ്‌ ചാര്‍ജ്‌ വര്‍ധന ഇന്നു മന്ത്രിതല യോഗം ചര്‍ച്ച ചെയ്യും.!!



തിരുവനന്തപുരം• ഡീസല്‍ വില കൂട്ടിയ പശ്‌ചാത്തലത്തില്‍ ബസ്‌ ചാര്‍ജ്‌ വര്‍ധന സംബന്ധിച്ച്‌ ഇന്നുചേരുന്ന മന്ത്രിതല യോഗം ചര്‍ച്ചചെയ്യും. ഇന്നലെ കൂടിയ മന്ത്രിസഭാ യോഗത്തില്‍ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പങ്കെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ ഇന്നു മന്ത്രിതല യോഗം ചേര്‍ന്ന്‌ ഈ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ചതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
                                                                           
നിരക്കു വര്‍ധന: ബസുടമകളുടെ
ആവശ്യം അന്യായമെന്നു വാദം
ഡീസല്‍ വില വര്‍ധനയില്‍ ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടും പ്രതിഷേധവും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്‌. വില വര്‍ധനയിലൂടെ ലഭിക്കുമായിരുന്ന അധിക നികുതി സംസ്‌ഥാന സര്‍ക്കാര്‍ വേണ്ടെന്നു വച്ചു. ലീറ്ററിന്‌ 1.14 രൂപയുടെ കുറവാണ്‌ ഉണ്ടായത്‌. പ്രതിവര്‍ഷം 168 കോടി രൂപയുടെ വരുമാനം വേണ്ടെന്നു വച്ചാണു സര്‍ക്കാര്‍ ഈ ഇളവു നല്‍കിയതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

LPG tanker explodes in Kannur, 12 hurt




ire brought under control by midnight; several houses and shops damaged
An LPG tanker lorry exploded near the Chala temple, six km from the town, around 11 p.m. on Monday, leaving at least 12 persons, including women, with burns. Six of the seriously injured have been taken to the Pariyaram Medical College Hospital.
The fire spread extensively in the area following the explosion, but by midnight the blaze was brought under control, reports said. Though it was a major accident, the scale of destruction was much less than what was feared initially, as rescue operations were initiated by the police and Fire and Rescue Services personnel immediately after the explosion. The police cordoned off the area.
Reports said the driver and the cleaner of the lorry had not been located. Whether or not they were injured is not known.
Police and Fire and Rescue Services personnel from Kannur and Thalassery rushed to the spot to secure the area and check the spread of the fire. Reports said there were two explosions. Local people said that they could see fire raging in the area. Even the Fire and Rescue Services personnel could not initially reach near the spot because of the extensive fire that covered a large area. There were reports that the explosion occurred after the driver alighted from the lorry on finding a gas leak.
Initial reports said five houses had caught fire following the explosion. People rushed out of the houses soon after. Several shops in the area have been destroyed. Top officials, including police officers, have rushed to the spot. Ambulances from Kannur and Thalassery were summoned.
Fire units from different parts of the district were pressed into service to bring the fire under control. Hundreds of local people were engaged in taking the injured to nearby hospitals. The police said vehicular traffic in the area was stopped following the incident.


നാടിനെ നടുക്കിയ മൂന്നു നിമിഷം!!



കണ്ണൂര്‍ • മൂന്നു നിമിഷം. മൂന്നു സ്‌ഫോടനം. തലശേരി–കണ്ണൂര്‍ ദേശീയപാത ബൈപാസിനു സമീപം ചാല ക്ഷേത്രപരിസരത്ത്‌ ഇന്നലെ അര്‍ധരാത്രി ഗ്യാസ്‌ ടാങ്കര്‍ ദുരന്തത്തിനിടയാക്കിയ സ്‌ഫോടനം നീണ്ടുനിന്നതു നിമിഷങ്ങള്‍ മാത്രം. 

ടാങ്കര്‍ലോറി അതിവേഗത്തിലായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. റോഡിനു നടുവിലെ ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞ ഉടന്‍, കട്ടിയുള്ള വെളുത്ത പുകയാണു പുറത്തുവന്നത്‌. നിമിഷനേരം കൊണ്ടു പരിസരപ്രദേശം മുഴുവന്‍ പുകപടലത്തിനുള്ളിലായി. മൂക്കു തുളയ്ക്കുന്ന മണവും പിന്നാലെയുണ്ടായി. പുക പടര്‍ന്നു കയറിയ ഇടങ്ങളെല്ലാം തീ വിഴുങ്ങി.

ഇടിയുടെ ശബ്‌ദം കേട്ടു വീടിനു പുറത്തിറങ്ങിയവരാണു ഗ്യാസ്‌ ചോര്‍ച്ച കണ്ടു പരിസരവാസികളെ വിവരമറിയിച്ചത്‌. വൈദ്യുതിബന്ധം വിഛേദിക്കണമെന്നും മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും വിളിച്ചുപറഞ്ഞു കൊണ്ടു പലരും നാട്ടുകാരെ വിളിച്ചുണര്‍ത്തി. അതുകേട്ടു പുറത്തു വന്നു വീടുവിട്ടിറങ്ങിയവരാണു പരുക്കു കൂടാതെ രക്ഷപ്പെട്ടത്‌.

മുന്നറിയിപ്പിന്റെ ഗൌരവം മനസ്സിലാവാതെ പലരും വീടിനകത്തു തന്നെ കുടുങ്ങുകയായിരുന്നു. റോഡും പരിസരവും പുക മൂടിയതിനു തൊട്ടുപിന്നാലെയാണു സ്‌ഫോടനമുണ്ടായത്‌. ഒന്നിനു പിറകെ ഒന്നായി മൂന്നു സ്‌ഫോടനശബ്‌ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. ആദ്യസ്‌ഫോടനത്തില്‍ തന്നെ പുകച്ചുരുളുകള്‍ തീഗോളങ്ങളായി മാറിയിരുന്നു. 

സ്‌ഫോടനത്തിനു വഴിയൊരുക്കിയത്‌മൊബൈല്‍ ഫോണ്‍ ഉപയോഗം   
ടാങ്കര്‍ലോറി മറിഞ്ഞ വിവരമറിഞ്ഞു പുറത്തിറങ്ങി നോക്കിയ ചിലരും അപകടം കണ്ടു വഴിയില്‍ നിര്‍ത്തിയ വാഹനങ്ങളിലെ ചില യാത്രക്കാരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതു സ്‌ഫോടനത്തിനു കാരണമായിട്ടുണ്ടാവാമെന്നും അഗ്നിശമന സേന സംശയിക്കുന്നു. ഗ്യാസ്‌ വന്‍തോതില്‍ ചോര്‍ന്നുകൊണ്ടിരിക്കുന്ന സ്‌ഥലത്തു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു തീപിടിത്തത്തിനിടയാക്കാം. ഗ്യാസ്‌ ചോര്‍ച്ചയും ആദ്യ സ്‌ഫോടനവും കഴിഞ്ഞ ഉടന്‍ പൊലീസും അഗ്നിശമന സേനയും ഇതു സംബന്ധിച്ചു നാട്ടുകാര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു.  

ജീവന്‍ പണയംവച്ച്‌ രക്ഷാപ്രവര്‍ത്തനം; ദൈവത്തിനു നന്ദി ചൊല്ലി ഭാസ്‌കരന്‍  
സ്വന്തം ജീവന്‍ രക്ഷപ്പെട്ടതിനേക്കാള്‍, വീട്ടുകാരെയും അയല്‍ക്കാരില്‍ ചിലരെയും അഗ്നിനാളങ്ങളില്‍നിന്നു രക്ഷപ്പെടുത്താനായതിന്റെ  ആശ്വാസത്തിലാണു ചാല ക്ഷേത്രത്തിനു സമീപം അരയാക്കീല്‍ ഭാസ്‌കരന്‍ (59). തൊട്ടടുത്തുനിന്നു പാഞ്ഞുവന്ന തീഗോളങ്ങള്‍ കാല്‍പ്പാദത്തെ മാത്രം സ്‌പര്‍ശിച്ചു കടന്നുപോയതിനു ദൈവത്തിനു നന്ദി പറയുന്നു ഭാസ്‌കരന്‍. 

തലശേരി–കണ്ണൂര്‍ ദേശീയപാത ബൈപാസിനു സമീപം ചാല ക്ഷേത്ര പരിസരത്ത്‌ ഇന്നലെ രാത്രി ഗ്യാസ്‌ ടാങ്കറിനു തീ പിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റു താണ സ്‌പെഷ്യല്‍റ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഭാസ്‌കരന്‌ ഇപ്പോഴും നടുക്കം വിട്ടുമാറുന്നില്ല. വേണ്ടപ്പെട്ടവരില്‍ ആര്‍ക്കൊക്കെ പൊള്ളലേറ്റു, ആരെയൊക്കെ ഏതൊക്കെ ആശുപത്രിയിലേക്കു കൊണ്ടുപോയി എന്നൊന്നും അറിയാതെ രാത്രി വൈകിയും ആശങ്കയിലായിരുന്നു ഭാസ്‌കരന്‍. 

ഭക്ഷണം കഴിഞ്ഞു രാത്രി പത്തരയോടെ വീട്ടിലിരിക്കുമ്പോഴാണ്‌ വന്‍ശബ്‌ദം കേട്ടത്‌. വീട്‌ അല്‍പ്പം ഉയര്‍ന്ന പ്രദേശത്തായതിനാല്‍ മകന്‍ വിവേകിനോടൊപ്പം പുറത്തിറങ്ങി റോഡിലേക്കു നോക്കിയപ്പോള്‍, ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞുകിടക്കുന്ന കൂറ്റന്‍ ടാങ്കര്‍ലോറിയാണു കണ്ടത്‌. തൊട്ടുപിന്നാലെ രൂക്ഷമായ മണവും വന്നു. ഗ്യാസ്‌ ചോര്‍ന്നുവെന്നറിഞ്ഞ ഉടന്‍ അടുത്ത വീടുകളിലുള്ളവരോടു വൈദ്യുതി ബന്ധം വിഛേദിക്കാനും ഉയര്‍ന്ന പ്രദേശത്തേക്കു കയറി രക്ഷപ്പെടാനും വിളിച്ചു പറഞ്ഞുകൊണ്ട്‌ ഇടവഴിയിലൂടെ ഓടുകയായിരുന്നു ഭാസ്‌കരനും മകനും. ഇതിനകം വെളുത്ത പുക ഇടവഴിയിലും പരിസരത്തും നിറഞ്ഞിരുന്നു.

പുകയില്‍നിന്ന്‌ ഓടി രക്ഷപ്പെടുന്നതിനിടയിലാണു സ്‌ഫോടന ശബ്‌ദം കേട്ടത്‌. ഒറ്റ നിമിഷം കൊണ്ടു മാനംമുട്ടെ ഉയരത്തിലാളുന്ന തീനാളങ്ങളാണു കണ്ടത്‌. ഇടവഴിയിലൂടെ ഓടുന്നതിനിടെ കാലില്‍ വന്നുതൊട്ട പുകച്ചുരുളിനു തീപിടിച്ചു ഭാസ്‌കരന്റെ ഇടതുപാദത്തിനാണു പൊള്ളലേറ്റത്‌. പിന്നാലെ രണ്ടു സ്‌ഫോടനശബ്‌ദം കൂടി കേട്ടെങ്കിലും തിരിഞ്ഞുനോക്കാനുള്ള മന:സാന്നിധ്യമുണ്ടായിരുന്നില്ല. പരുക്കേറ്റ മറ്റു ചിലരോടൊപ്പം വാഹനം ഏര്‍പ്പാടാക്കിയാണ്‌ ആശുപത്രിയിലെത്തിയത്‌. 

ആശ്വാസത്തോടെ നവാസ്‌  
അപകടത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടതിന്റെയും  വലിയ അപകടത്തില്‍ നിന്നു നാടിനെ രക്ഷിക്കാനായതിന്റെയും ആശ്വാസത്തിലാണ്‌ കാടാച്ചിറ സ്വദേശിയായ എം.വി. നവാസ്‌. പാചകവാതക ടാങ്കര്‍ മറിഞ്ഞപ്പോള്‍ നവാസ്‌ സ്‌ഥലത്തുണ്ടായിരുന്നു. ടാങ്കര്‍ ചരിഞ്ഞു മറിഞ്ഞതോടെ റോഡില്‍ ആകെ ഗതാഗതക്കുരുക്കായി. ഇതോടെ കാര്‍ അകലേക്കു മാറ്റിയിട്ടു. അപകടത്തില്‍ പെട്ട ടാങ്കറിനൊപ്പം വന്ന മറ്റു ടാങ്കറുകളെ തടഞ്ഞു. മറ്റു വാഹനങ്ങളും നാട്ടുകാര്‍ക്കൊപ്പം തടഞ്ഞു വഴിതിരിച്ചുവിട്ടു. 

കൂത്തുപറമ്പ്‌ റോഡില്‍ അപകടം നിത്യസംഭവം  
ഇന്നലെ ഗ്യാസ്‌ ടാങ്കര്‍ മറിഞ്ഞു പൊട്ടിത്തെറിച്ച ചാല – കൂത്തുപറമ്പ്‌ റോഡില്‍ വാഹനാപകടം നിത്യസംഭവം. വാഹനങ്ങള്‍ ഡിവൈഡറിലിടിച്ചു മറിയുന്നതും കൂട്ടിയിടിക്കുന്നതും ഇവിടെ പതിവായിട്ടും അപകടകാരണം കണ്ടെത്താന്‍ ശാസ്‌ത്രീയമായ ശ്രമങ്ങളുണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.


ആര്‍എസ്‌പി ദേശീയനേതാവും മുന്‍മന്ത്രിയുമായ കെ. പങ്കജാക്ഷന്‍ അന്തരിച്ചു~!!!!




ആര്‍എസ്‌പി ദേശീയനേതാവും മുന്‍മന്ത്രിയുമായ കെ. പങ്കജാക്ഷന്‍ അന്തരിച്ചു. 85 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെയാണ്‌ മരണം. സംസ്‌ഥാനത്തെ അഞ്ചുമന്ത്രിസഭകളില്‍ അംഗമായിരുന്ന അദ്ദേഹം ആര്‍ എസ്‌ പിയുടെ ശക്‌തനായ നേതാവായിരുന്നു. വിവിധ മന്ത്രിസഭകളില്‍ പൊതുമരാമത്ത്‌, തൊഴില്‍, സ്‌പോര്‍ട്‌സ്‌ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്‌. രണ്ടു പതിറ്റാണ്ടുകാലം നിയമസഭാംഗമായിരുന്നു. ഐതിഹാസിക സമരങ്ങളുടെ അണിയറയില്‍നിന്ന്‌ പ്രവര്‍ത്തിച്ച പങ്കജാക്ഷന്‍ മുന്നണി രാഷ്‌ട്രീയത്തിലെ തന്ത്രജ്‌ഞനായിരുന്നു. ട്രേഡ്‌ യൂണിയന്‍ രംഗത്തെ ശക്‌തമായ സാന്നിധ്യമായിരുന്നു. 

റവല്യൂഷണറി സോഷ്യലിസ്‌റ്റ്‌ പാര്‍ട്ടിയ്ക്ക്‌ കേരള രാഷ്‌ട്രീയത്തില്‍ പ്രമുഖസ്‌ഥാനം നേടിക്കൊടുത്തതില്‍ സുപ്രധാന പങ്കുവഹിച്ച നേതാവാണ്‌ കെ. പങ്കജാക്ഷന്‍. ഏഴുദശകക്കാലം പാര്‍ട്ടിയുടെ അരങ്ങത്തും അണിയറയിലും മുഴങ്ങിയ ശബ്‌ദം. അസാധാരണമായ നേതൃത്വപാടവവും സംഘടനാശേഷിയുമാണ്‌ പങ്കജാക്ഷനെ ആര്‍. എസ്‌. പിയുടെ ദേശീയനേതൃനിരയില്‍ മുന്നിലെത്തിച്ചത്‌.

പേട്ടമുതല്‍ പേട്ടവരെയുള്ള പാര്‍ട്ടിയെന്ന്‌ ആര്‍.എസ്‌.പിയെ ആക്ഷേപിച്ചിരുന്നകാലത്ത്‌  മുന്നണിസംഖ്യങ്ങളിലൂടെ പാര്‍ട്ടിയുടെ വേരുറപ്പിച്ചത്‌ കെ. പങ്കജാക്ഷനെന്ന രാഷ്‌ട്രീയക്കാരന്റെ നയചാതുര്യമായിരുന്നു. കെ. കരുണാകരനെപ്പോലെ മുന്നണിരാഷ്‌ട്രീയത്തിന്റെ രസതന്ത്രം നന്നായി അറിഞ്ഞ നേതാവ്‌. അണികള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും പങ്കനണ്ണന്‍.  പാര്‍ട്ടിയോടൊപ്പം പക്ഷം മാറേണ്ടിവന്നെങ്കിലും ഇടതിനോടായിരുന്നു പങ്കജാക്ഷന്റെ രസച്ചേര്‍ച്ച. കാരണം മറ്റൊന്നല്ല പിന്നിട്ട വഴികളോടുള്ള കൂറുതന്നെ.  

ആര്‍. എസ്‌. പിയുടെ ആരംഭം മുതല്‍ ഇതുവരെയുള്ള സമരചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്ന  പങ്കജാക്ഷന്‍, പേട്ട വെടിവയ്‌പ്‌, സി. പിയെ വെട്ടല്‍ തുടങ്ങിയ ഐതിഹാസിക സമരങ്ങളുടെ അണിയറയില്‍നിന്നാണ്‌ രാഷ്‌ട്രീയം പഠിച്ചത്‌. ജ്യേഷ്‌ഠന്‍ സദാനന്ദശാസ്‌ത്രിയുടെ കോണ്‍ഗ്രസ്‌ രാഷ്‌ട്രീയം പിന്‍തുടര്‍ന്നാണ്‌ രാഷ്‌ട്രീയത്തിലെത്തിയത്‌.  ദിവാന്‍ സര്‍ സി. പി ‘സ്വതന്ത്ര തിരുവിതാംകൂര്‍‘ എന്ന  ആശയംപ്രചരിപ്പിക്കാന്‍ സംഘടിപ്പിച്ച യോഗങ്ങളെ കലക്കുകയെന്ന ദൌത്യമായിരുന്നു തുടക്കക്കാരനായ പങ്കജാഷന്‌ . പേട്ടയിലെ കോണ്‍ഗ്രസ്‌ യോഗത്തില്‍ വെടിവയ്‌പ്‌   സംഘടിപ്പിച്ചതിന്റെ മുന്നണിയില്‍ പങ്കജാക്ഷന്‍ ഉണ്ടായിരുന്നു.  ശ്രീകണ്‌ഠന്‍ നായരും കൂട്ടരും റിവല്യൂഷണറി സോഷ്യലിസ്‌റ്റ്‌ പാര്‍ട്ടി എന്ന ആര്‍. എസ്‌. പിയുടെ ഭാഗമായപ്പോള്‍ കെ. പങ്കജാക്ഷനും അവരോടൊപ്പം ചേര്‍ന്നു. പിന്നീട്‌ സംസ്‌ഥാനരാഷ്‌ട്രീയത്തിലെ മുന്നണി സമവാക്യങ്ങളുടെ ചേരുവകള്‍ക്കനുസരിച്ച്‌ നില്‍ക്കേണ്ടിവന്നു. അങ്ങനെ  അടിന്തരാവസ്‌ഥകാലത്ത്‌ കോണ്‍ഗ്രസ്‌ മന്ത്രിസഭയില്‍ അംഗമായി.  നാലുപ്രാവശ്യം മന്ത്രിയായി. ഏറെയും ഇടതുമന്ത്രിസഭകളില്‍.  പില്‍ക്കാലത്ത്‌ പാര്‍ട്ടി പലതവണ പിളര്‍ന്നപ്പോള്‍ ഇടതിനൊപ്പം നില്‍ക്കുന്നതിനുള്ള  പ്രത്യശാസ്‌ത്ര വീക്ഷണം ഉറപ്പിച്ചത്‌ പങ്കജാക്ഷന്റെ നിലപാടുകളായിരുന്നു.