ബസ്‌ ചാര്‍ജ്‌ വര്‍ധന ഇന്നു മന്ത്രിതല യോഗം ചര്‍ച്ച ചെയ്യും.!!



തിരുവനന്തപുരം• ഡീസല്‍ വില കൂട്ടിയ പശ്‌ചാത്തലത്തില്‍ ബസ്‌ ചാര്‍ജ്‌ വര്‍ധന സംബന്ധിച്ച്‌ ഇന്നുചേരുന്ന മന്ത്രിതല യോഗം ചര്‍ച്ചചെയ്യും. ഇന്നലെ കൂടിയ മന്ത്രിസഭാ യോഗത്തില്‍ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പങ്കെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ ഇന്നു മന്ത്രിതല യോഗം ചേര്‍ന്ന്‌ ഈ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ചതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
                                                                           
നിരക്കു വര്‍ധന: ബസുടമകളുടെ
ആവശ്യം അന്യായമെന്നു വാദം
ഡീസല്‍ വില വര്‍ധനയില്‍ ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടും പ്രതിഷേധവും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്‌. വില വര്‍ധനയിലൂടെ ലഭിക്കുമായിരുന്ന അധിക നികുതി സംസ്‌ഥാന സര്‍ക്കാര്‍ വേണ്ടെന്നു വച്ചു. ലീറ്ററിന്‌ 1.14 രൂപയുടെ കുറവാണ്‌ ഉണ്ടായത്‌. പ്രതിവര്‍ഷം 168 കോടി രൂപയുടെ വരുമാനം വേണ്ടെന്നു വച്ചാണു സര്‍ക്കാര്‍ ഈ ഇളവു നല്‍കിയതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

No comments:

Post a Comment